Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്രുവനച്ചത്തിരത്തിൽ വിക്രത്തിന് വില്ലനായി വിനായകൻ

vikram-vinayakan-villain

തമിഴ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ധ്രുവനച്ചത്തിരം. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലറിൽ വില്ലനായി എത്തുന്നത് വിനായകൻ ആണ്. തമിഴിലെ ട്രെയ്ഡ് അനലിസ്റ്റുകൾ ആണ് വാർത്ത പുറത്തുവിട്ടത്. ചിയാന്‍ വിക്രത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു വലിയ വാർത്ത പുറത്തുവിട്ടതെന്ന് ഇവർ വ്യക്തമാക്കി.

നേരത്തെ പൃഥ്വിരാജ് ചെയ്യുമെന്ന് പറഞ്ഞു കേട്ട വില്ലന്‍ റോളാണ് ഇപ്പോള്‍ വിനായകനില്‍ എത്തിയിരിക്കുന്നത്. സിനിമയിലെ വിനായകന്റെ കഥാപാത്രം സംവിധായകൻ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. നേരത്തെ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനിടയിൽ വിക്രം പോസ്റ്റ് ചെയ്ത ചിത്രത്തിൽ വിനായകനും ഒപ്പമുണ്ടായിരുന്നു.  

സ്റ്റൈലിഷ് ലുക്കിൽ ക്രൂരനായ പ്രതിനായകനെയാണ് വിനായകൻ അവതരിപ്പിക്കുന്നതെന്ന് തമിഴ് നിരൂപകനായ രാജശേഖർ പറയുന്നു. തമിഴില്‍ വിശാലിന്റെ തിമിര്, ധനുഷിന്റെ മാരിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിട്ടുണ്ട്.

സ്പൈ ത്രില്ലറായ സിനിമ വലിയ കാൻവാസിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം. സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്. 

റിഥു വർമ നായികയാകുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ്, പാർഥിപൻ, സിമ്രാൻ, രാധിക ശരത് കുമാർ എന്നിവരും അഭിനയിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 

സൂര്യയെ നായകനാക്കി ഗൗതം അനൗൺസ് ചെയ്ത പ്രോജക്ട് ആണിത്. എന്നാൽ വേണ്ട തിരക്കഥ ഇല്ലാത്ത കാരണത്താൽ സൂര്യ ഈ പ്രോജക്ടിൽ നിന്നു പിന്മാറിയതോടെ ചിത്രം പാതിവഴിയിൽ നിന്നിരുന്നു. ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.