Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ച് ഡയലോഗുകളുടെ സൃഷ്ടാവ് ബാലകുമാരന്‍ അന്തരിച്ചു

balakumrana

തമിഴിലെ പ്രശസ്ത നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ബാലകുമാരന്‍ (71) അന്തരിച്ചു. തമിഴിലെ സൂപ്പർഹിറ്റ് ഡയലോഗുകള്‍ക്ക് പിന്നിൽ ഇദ്ദേഹത്തിന്റെ കരങ്ങളായിരുന്നു. 

രജനീകാന്തിന്റെ എക്കാലത്തെയും മികച്ച ഡയലോഗ് , ‘നാന്‍ ഒരു തടവൈ സൊന്നാ നൂറ് തടവൈ സൊന്ന മാതിരി - (ബാഷ), ‘നാലു പേരുക്ക് നല്ലത് നടന്താ സെയ്യറത് എതുവുമേ തപ്പില്ലേ വേലൂ’ (നായകന്‍) എന്നിവ രചിച്ചത് ബാലകുമാരൻ ആണ്.

തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ നായകന്‍, ഗുണ, ജെന്റില്‍മാന്‍, കാതലന്‍, ബാഷ, ജീന്‍സ് തുടങ്ങിയ സിനിമകളുടെ സംഭാഷണ രചയിതാവായിരുന്നു ബാലകുമാരന്‍. സിറ്റിസണ്‍, മുഖവരി, മന്മഥന്‍, പുതുപ്പേട്ടൈ തുടങ്ങിയ സിനിമകളുടെ തിരക്കഥയിലും സംഭാഷണത്തിലും പങ്കാളി ആയിട്ടുണ്ട്.

നൂറ്റി അമ്പതോളം നോവലുകളും നൂറോളം ചെറുകഥകളും എഴുതിയിട്ടുള്ള ബാലകുമാരന്‍ തമിഴ് ആനുകാലികങ്ങളിലെ സ്ഥിര സാനിധ്യമായിരുന്നു. സംവിധായകരായ കെ ബാലചന്ദര്‍, കെ ഭാഗ്യരാജ് എന്നിവരോടൊപ്പം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ബാലകുമാരന്‍ ഭാഗ്യരാജിനെ നായകനാക്കി 'ഇത് നമ്മ ആള്' എന്ന സിനിമ സംവിധാനം ചെയ്യുകയുമുണ്ടായി. 

സിനിമാ രംഗത്തെ തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി "ഇതര്‍ക്കു താനേ ആസൈപ്പെട്ടായ് ബാലകുമാരാ" എന്നൊരു പുസ്തകവും രചിച്ചു (ഈ പേര് ഈയിടെ വിജയ് സേതുപതി അഭിനയിച്ച ഒരു സിനിമയുടെ ടൈറ്റിലുമായി).

സിനിമകള്‍ക്ക് പുറമെ 150 നോവലുകളും 100 ചെറുകഥകളും രചിച്ചിട്ടുണ്ട് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.