Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെൻഡിങ്ങിൽ താരം രാധിക കുമാരസ്വാമി; ആരാണ് നടി രാധിക

radhika-kumaraswamy-1

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗൂഗിളില്‍ ഏറ്റവും ട്രെന്‍ഡിങ് ആയ പേരാണ് രാധിക കുമാരസ്വാമി. പൊടുന്നനെ കര്‍ണാടകയുടെ മുഖ്യമന്ത്രിക്കസേരയിലേക്ക് കുമാരസ്വാമി തിരിച്ചെത്തുമ്പോള്‍ ആ കുടുംബ ജീവിതവും സിനിമാ ഇഷ്ടങ്ങളുമെല്ലാം വീണ്ടും വാര്‍ത്തകളിലെത്തുന്നു. 

Radhika's super dailogue to Darshan | Anatharu Movie

Radhika and Salman Dance (FULL HD) in Dance Dance Juniors

ആദ്യഭാര്യ അനിതയുമായുള്ള വിവാഹം നിയമപരമായി നിലനില്‍ക്കെത്തന്നെയാണ് സിനിമാ നിര്‍മാതാവ് കൂടിയായിരുന്ന കുമാരസ്വാമിയും കന്നഡയിലെ സൂപ്പര്‍നായിക രാധികയും തമ്മില്‍ അടുപ്പത്തിലാകുന്നത്. 2006 ല്‍ ഇരുവരും രഹസ്യമായി വിവാഹിതരാകുമ്പോള്‍ രാധികയ്ക്ക് ഇരുപതുവയസ്, കുമാരസ്വാമിക്ക് അന്‍പതും. ഏറെക്കാലം ആരുമറിയാതിരുന്ന ബന്ധത്തെക്കുറിച്ച് പുറംലോകമറിഞ്ഞത് കന്നഡ നടിയും മുന്‍ മാണ്ഡ്യ എംപിയും ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമത്തിന്‍റെ ചുമതലക്കാരിയുമായ രമ്യയിലൂടെയാണ്. 

radhika-kumaraswamy-6

തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ കുമാരസ്വാമി ഉയര്‍ത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് കുമാരസ്വാമിയുടെ ഇൗ ബന്ധം ചൂണ്ടിക്കാട്ടി രമ്യ തിരിച്ചടിച്ചു. രാധികയും കുമാരസ്വാമിയും വിവാഹിതരാണെന്ന വാര്‍ത്ത കന്നഡ സിനിമാ, രാഷ്്ട്രീയമേഖലകളെ ഞെട്ടിച്ചു. രാധികയ്ക്കും കുമാരസ്വാമിക്കും ഒരുമകള്‍‌ കൂടിയുണ്ട്. ആറുവയസുകാരി ഷാമിക കെ.സ്വാമി.

radhika-kumaraswamy-3

ആദ്യഭാര്യ അനിതയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ടില്ല. ആ ബന്ധത്തിലുള്ള മകനാണ് കന്നഡ നടനും ബിസിനസുകാരനുനായ നിഖില്‍ ഗൗഡ. രത്തന്‍കുമാറുമായുള്ള രാധികയുടെ ആദ്യവിവാഹവും കോളിളക്കം നിറഞ്ഞതായിരുന്നു. 14കാരിയായ മകളെ നിര്‍ബന്ധപൂര്‍വം വിവാഹം കഴിച്ചെന്നാരോപിച്ച് രാധികയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. കേസ് നടക്കുന്നതിനിടെ 2002ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രത്തന്‍ കുമാര്‍ മരിക്കുകയായിരുന്നു. 

radhika-kumaraswamy-5

പതിനാലാം വയസ്സില്‍ കന്നഡ ചിത്രം നീല മേഖ ശാമയിലൂടെയാണ് രാധിക അരങ്ങേറ്റം കുറിക്കുന്നത്. നായികയായി എത്തിയ ആദ്യ ചിത്രം 2002ൽ പുറത്തിറങ്ങിയ നിനഗാഗി. ആ ചിത്രം അന്നത്തെ സൂപ്പർഹിറ്റായിരുന്നു. എന്നാൽ 2003ൽ നടിയുടേതായി പുറത്തിറങ്ങിയ അ‍ഞ്ച് കന്നഡചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ കരിയർ മങ്ങാൻ തുടങ്ങി. തമിഴിലും തെലുങ്കിലും രാധിക അഭിനയിച്ചിട്ടുണ്ട്.  

radhika-kumaraswamy-8

2006ൽ കുമാരസ്വാമിയെ വിവാഹം ചെയ്തു. പിന്നീട് 2008ൽ ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ചു. അഞ്ചു വർഷം അവർ സിനിമയിൽ അഭിനയിച്ചില്ല. 2013ൽ കന്നഡ റൊമാന്റിക് കോമഡി ചിത്രം സ്വീറ്റി നന്നാ ജോഡിയിലൂടെ രാധിക തിരിച്ചുവരവ് നടത്തി. ചിത്രത്തിന്റെ നിർമാണവും രാധികയായിരുന്നു. ഇപ്പോൾ മൂന്നു കന്നഡചിത്രങ്ങളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

radhika-kumaraswamy-7

ട്വിസ്റ്റുകള്‍ നിറഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ ക്ലൈമാക്സില്‍ സഹനടന്‍റെ വേഷത്തില്‍ നിന്നാണ് എച്ച്.ഡി.കുമാരസ്വാമി എന്ന നായകന്‍റെ പിറവി. കിങ്മേക്കറെന്ന വിളിച്ചവരെക്കൊണ്ട് കിങ്ങെന്നുതന്നെ വിളിപ്പിച്ച രാഷ്ട്രീയത്തിലെ മാന്ത്രികത. രാഷ്ട്രീയത്തില്‍ പല കയറ്റിറക്കങ്ങള്‍ കണ്ടു കുമാരസ്വാമി. പല രാഷ്ട്രീയ അട്ടിമറികളിലും നായകനായും വില്ലനായുമെല്ലാം കന്നടനാട് കുമാരസ്വാമിയെ കണ്ടു. ജീവിതത്തില്‍ പക്ഷേ കുമാരസ്വാമിയെ വിവാദനായകനാക്കിയത് കന്ന‍‍ഡ സിനിമയിലെ സൂപ്പര്‍നായികയായിരുന്ന നടി രാധികയുമായുള്ള ബന്ധമായിരുന്നു.

radhika-kumaraswamy

സിനിമയിലും പയറ്റിത്തെളിഞ്ഞതാണ് കുമാരസ്വാമിയുടെ ജീവിതം. രാഷ്ട്രീയമല്ല, സിനിമയായിരുന്നു ആദ്യ ഇഷ്ടം. ഒട്ടൊരുപാട് കന്നട സിനിമകളുടെ നിര്‍മാതാവായി കുമാരസ്വാമി. കന്നട ഇതിഹാസ താരം രാജ്കുമാറിന്റെ ആരാധകനായിരുന്നു കുമാരസ്വാമി. അതാണ് സിനിമയിലേക്ക് ആകര്‍ഷിച്ചത്. രാജ്കുമാറിന്‍റേത് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള കോളജ് കാലം പലയിടത്തും അദ്ദേഹം ഓര്‍ത്തിട്ടുണ്ട്.