അവസാന ഷെഡ്യൂള്‍ ഷൂട്ടിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

കന്നഡ ചലച്ചിത്ര സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. യുവ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീൽ(35) ആണ് ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്. 

സൂപ്പർഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ്. വെള്ളച്ചാട്ടത്തിനു സമീപം സിനിമാ ചിത്രീകരണത്തിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ ചിത്രീകരണമായിരുന്നു. കഴിഞ്ഞ മൂന്നുദിവസം നിർത്താതെ പെയ്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു വെള്ളത്തിന്. 20 അടി താഴ്ചയുള്ള വെള്ളച്ചാടത്തിലേക്കാണ് സന്തോഷ് തെന്നിവീണത്.