Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎഫ്എക്സിന് 100 കോടി അധികം ചെലവാക്കി ശങ്കർ

2.0-shankar

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് യന്തിരൻ 2. എന്നാൽ ആരാധകരെ നിരാശരാക്കി സിനിമയുടെ റിലീസ് അടുത്തവർഷത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതിന് പ്രധാനകാരണം വിഎഫ്എക്സ് പ്രശ്നങ്ങളാണെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.

വിഎഫ്എക്സ് കമ്പനിയുമായി യന്തിരൻ 2വിന്റെ നിർമാതാക്കൾക്ക് വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മാത്രമല്ല ഇന്ത്യൻ 2 വിന്റെ ഷൂട്ടിങ് യന്തിരൻ 2 പൂർത്തിയായ ശേഷം തുടങ്ങിയാൽ മതിയെന്ന് നിർമാതാക്കൾ ശങ്കറിനോട് ആവശ്യപ്പെടുകയും ചെയ്തു. 

കമ്പനി ആദ്യം ചെയ്ത വിഎഫ്എക്സ് വര്‍ക്കിൽ ശങ്കർ ഒട്ടും തൃപ്തനല്ലായിരുന്നു. ഇതിനായി ഇപ്പോൾ അധികമായി നൂറുകോടി രൂപ കൂടി ചെലവാക്കുകയാണ് അണിയറപ്രവർത്തകർ. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രീതിയിൽ യന്തിരൻ 2 എത്തിക്കണമെന്നതാണ് ശങ്കറിന്റെ ലക്ഷ്യം.

നിലവിൽ നാനൂറ് കോടിയാണ് സിനിമയുടെ ബജറ്റ്. 100 കോടി കൂടി ഇതിൽ അധികമായി. സിനിമയുടെ റിലീസ് നീണ്ടുപോകാൻ കാരണവും വിഎഫ്എക്സിന്റെ പോരായ്മയാണെന്ന് റിപ്പോർട്ട് ഉണ്ട്. അടുത്തവർഷം ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും.

മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. മനുഷ്യർക്ക് നേരെയുള്ള പക്ഷികളുടെ പ്രതികാരമാണ് ചിത്രമെന്നും കേൾക്കുന്നു. 

മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാർ എത്തുന്നു. ദ് വേൾഡ് ഈസ് നോട്ട് ഒൺളി ഫോർ ഹ്യൂമൻസ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.

ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്.  

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.