Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിജയ്, നിങ്ങളെയോർത്ത് നാണക്കേടു തോന്നുന്നു’

anbu-vijay

മുരുഗദോസ്–വിജയ് ചിത്രം സർക്കാരിന്റെ ഫസ്റ്റ് ലുക്കിനെതിരെ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി അൻപുമണി രാമദാസ്. ചിത്രത്തിന്റെ പോസ്റ്ററിൽ പുകയുന്ന സിഗററ്റും കത്തുന്ന ലൈറ്ററുമായി സ്റ്റെലിഷ് ലുക്കിലാണു വിജയ് പ്രത്യക്ഷപ്പെട്ടത്. പുകവലിയെ താരം പ്രേത്സാഹിപ്പിക്കുന്നുവെന്നാണു അൻപുമണി രാമദാസ് ആരോപിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ തന്നെ പുകവലിെയ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെയോർത്ത് നാണക്കേടു തോന്നുന്നു വിജയ്, ഉത്തരവാദിത്വത്തോടെ അഭിനയിക്കൂവെന്നും പുകവലി പ്രോത്സാഹിപ്പിക്കരുതെന്നും ട്വിറ്റിൽ ഹാ​ഷ്ടാഗോടു കൂടി അദ്ദേഹം പ്രതികരിച്ചു. പുകവലിക്കുന്ന രംഗങ്ങൾ ഇനി തന്റെ സിനിമയിലുണ്ടാവില്ലെന്നു വിജയ് പറഞ്ഞുവെന്ന പത്ര റിപ്പോർട്ടും അൻപുമണി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

അൻപുമണി ആദ്യ യുപിഎ സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി സ്ഥാപകനുമായി എസ്. രാമദാസ് രജനികാന്ത് ചിത്രങ്ങളിലെ പുകവലിക്കെതിരെ രംഗത്തെത്തിയതു തമിഴ്നാട്ടിൽ സംഘർഷങ്ങൾക്കു കാരണമായിരുന്നു.

നേരത്തെ മുരുഗദോസിന്റെ തന്നെ തുപ്പാക്കി സിനിമയുടെ പോസ്റ്ററിൽ വിജയ് സിഗരറ്റുവലിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.