Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവീനോയുമൊത്തുള്ള ആക്​ഷൻ, ധനുഷിന് പരുക്ക്

maari-2

ചിത്രീകരണത്തിനിടെ ഉണ്ടായ പരുക്ക് ഗുരുതരമല്ലെന്ന് അറിയിച്ച് തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ്. ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗം മാരി 2ന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലാണ് ധനുഷിന് പരുക്കേറ്റത്.

പരുക്ക് ഗുരുതരമല്ലെന്നും സുഖമായിരിക്കുന്നുവെന്നും ധനുഷ് ട്വീറ്റ് ചെയ്തു. 'പ്രിയപ്പെട്ട ആരാധകരേ, പരുക്ക് ഗുരുതരമല്ല. ഞാൻ സുഖമായിരിക്കുന്നു. സ്നേഹത്തിനും കരുതലോട് കൂടിയ പ്രാർത്ഥനകൾക്കും നന്ദി. നിങ്ങളോട് ഞാനേറെ കടപ്പെട്ടവനാണ്. എല്ലാവർക്കും സ്നേഹം... നിങ്ങളാണെന്റെ കരുത്ത്,' ധനുഷ് ട്വിറ്ററിൽ കുറിച്ചു.

മലയാളി താരം ടൊവിനോ തോമസും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് മാരി 2. പരുക്ക് വകവെയ്ക്കാതെ ക്ലൈമാക്സിലെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങിൽ ധനുഷ് പങ്കെടുത്തിരുന്നു. വലത് കാൽമുട്ടിനും ഇടത് കയ്യിനുമാണ് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധനുഷിന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ മാരി 2ന്റെ അവസാനത്തെ ഷെഡ്യൂൾ വൈകിയേക്കും.

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി 2ൽ സായി പല്ലവിയാണ് ധനുഷിന്റെ നായിക. ടൊവിനോയെക്കൂടാതെ റോബോ ശങ്കർ, വിനോദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.