Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‌യ്ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

sarkar-vijay

ഇളയദളപതി വിജയ്‌യ്ക്കും പുതിയ ചിത്രം സർക്കാരിനും കുരുക്കിട്ട് തമിഴ്നാട് സർക്കാർ. പുതിയ ചിത്രമായ സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പുകയുന്ന സിഗററ്റുമായി വിജയ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇൗ പോസ്റ്റർ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു കാണിച്ചാണ് തമിഴ്നാ‌ടു ആരോഗ്യ വകുപ്പ് വിജയ്‌യ്ക്കും സിനിമയുടെ നിർമാതാക്കൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്. 

ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തായതിനു പിന്നാലെ മുൻകേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാംദാസ് വിജയ് പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇനി പുകവലി രംഗങ്ങളിൽ അഭിനയിക്കല്ലെന്നു വിജയ് പറഞ്ഞിരുന്നതിന്റെ വാർത്തയും ട്വിറ്ററിൽ പങ്കുവച്ച അൻപുമണി രാംദാസ് രൂക്ഷമായി ഭാഷയിൽ വിജയ്ക്കെതിരെ വിമർശം നടത്തുകയും ചെയ്തു. ഇതേ തുടർന്നാണു തമിഴ്നാട് ആരോഗ്യ വകുപ്പ് സിനിമയുടെ നിർമാതാക്കൾക്കും വിജയ്ക്കും നോട്ടീസയച്ചിരിക്കുന്നത്.

മെഴ്സലിനു ശേഷം ഇളയദളപതി നായയകനാവുന്ന ചിത്രമാണ് സർക്കാർ. എ.ആർ മുരുകദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ എരിയുന്ന സിഗററ്റും കത്തുന്ന ലൈറ്ററുമായി തകർപ്പൻ ലുക്കിലാണ് വിജയ് എത്തിയത്. ആരാധകർ ഏറ്റെടുത്ത പോസ്റ്റർ വൈകാതെ വൈറലാവുകയും ചെയ്തിരുന്നു.