Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയെയും വിശ്വരൂപത്തെയും ട്രോളി തമിഴ്പടം 2 ടീസർ

tamizh-padam-teaser

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗം തമിഴ്പടം 2 പുതിയ ടീസർ പുറത്ത്. തമിഴിലെ സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ സകലമാന സിനിമകളെയും ട്രോളിക്കൊന്നായിരുന്നു ആദ്യ ടീസറിന്റെ വരവ്. രണ്ടാം ടീസറിൽ സൂര്യയുടെ 24, കമലിന്റെ വിശ്വരൂപം എന്നീ സിനിമകളെയും ട്രോളുന്നുണ്ട്.

Tamizh Padam 2 | Back to Back Latest Promos | Shiva | Iswarya Menon | CS Amudhan | Y Not Studios

സിഎസ് അമുദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവയാണ് നായകൻ. ദിഷ പാണ്ഡെ, ഐശ്വര്യ മേനോൻ, സതീഷ്, മനോബാല, കസ്തൂതി എന്നിവരും മറ്റുതാരങ്ങളാണ്. 

തമിഴ് റോക്കേർസിനെ ട്രോളിയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇവർ പുറത്തിറക്കിയത്. ടീസറിന് മുന്നോടിയായി ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യെയും അണിയറപ്രവർത്തകർ പരിഹസിച്ചിരുന്നു. 

2.0യുടെ ടീസർ ഐപിഎൽ ഫൈനൽ മത്സരവേദിയിൽ കാണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ചിലസാങ്കേതികകാരണങ്ങളാൽ അത് മാറ്റിവെയ്ക്കുകയാണെന്നും അവർ പിന്നീട് അറിയിച്ചു. സിജിഐ, ഗ്രാഫിക്സ് വർക്കുകൾ മുഴുവനായി തീരാത്തതുകൊണ്ടാണ് മാറ്റിവെയ്ക്കേണ്ടി വന്നത്.

ഇവർ ഈ സന്ദർഭവും പ്രചാരണതന്ത്രമാക്കി. തമിഴ്പടം 2വിനും വലിയ രീതിയിൽ വിഷ്വൽ ഇഫക്ട്്സ് ബാക്കി ഉണ്ട്. കാരണം അതിലെ പ്രമുഖതാരങ്ങളെയെല്ലാം നല്ല വെളിച്ചത്തിൽ തന്നെ കാണിക്കണം. നായകന്റെ മസിൽ, ബോഡിപാർട്ട്സ് ഇവയുടെ വർക്ക് അമേരിക്കയിൽ നടക്കുകയാണ്. നടിയുടെ കണ്ണും പുരികവും മറ്റും മാറ്റിവെയ്ക്കൽ ആംസ്റ്റർഡാമിലും. ഇത്രയും വലിയ വിഎഫ്എക്സ് പൂർത്തികരിക്കാനുള്ളതുകൊണ്ട് ഞങ്ങൾ റിലീസ് കുറച്ച് മുന്നോട്ട് വെയ്ക്കുകയാണ്.’–ഇങ്ങനെയായിരുന്നു ഐപിഎൽ ഫൈനൽ സമയത്ത് തമിഴ്പടം 2 ടീം പുറത്തിറക്കിയ കുറിപ്പ്.