Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് വിജയ് സേതുപതിയോ? ഞെട്ടിക്കുന്ന വിഡിയോ

vijay-sethupathi-seethakaathi

ഓരോ സിനിമയിലും വ്യത്യസ്ത ഗെറ്റപ്പിലെത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. പുതിയ സിനിമയിലും ആ പതിവ് തെറ്റിക്കുന്നില്ല. സീതാകാത്തി എന്ന സിനിമയിൽ എൺപതുകാരനായാണ് അദ്ദേഹം എത്തുന്നത്. 

Seethakaathi - The Making Video of Ayya | Vijay Sethupathi | Balaji Tharaneetharan

നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റിന് ശേഷം വിജയ്‌യും സംവിധായകൻ ബാലാജി തരണീധരനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഓസ്കർ ജേതാക്കളായ കെവിൻ ഹാനെ, അലക്സ് നോബിൾ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നിൽ.

പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകനും അമേരിക്കയിൽ പോയിരുന്നു. നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂർത്തിയായത്. മേക്കപ്പ് അഴിക്കാൻ വേണ്ടി വരുന്ന സമയം ഒരുമണിക്കൂർ.

ദേശീയപുരസ്കാര ജേതാവ് അർച്ചനയാണ് നായിക. രമ്യ നമ്പീശൻ, ഗായത്രി, പാർവതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും താരങ്ങളാണ്.