Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അനാട്ടമി ഓഫ് കാമുകന്‍’; ഗൗതം മേനോന്‍ മലയാളത്തിലേയ്ക്ക്

anatomy

അനാട്ടമി ഓഫ് കാമുകന്‍ എന്ന വെബ് സീരീസുമായി സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ മലയാളത്തിലേക്ക്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ഡ്രാഗ എന്റര്‍ടെയ്ന്‍മെന്റ് നിർമിക്കുന്ന അനാട്ടമി ഓഫ് കാമുകന്‍ സംവിധാനം ചെയ്യുന്നത് അമല്‍ തമ്പനിയാണ്. 

ഗോവ രാജ്യാന്തരമേളയിൽ ശ്രദ്ധനേടിയ ഐ ആം 22 എന്ന ചിത്രത്തിന് പിന്നിലും അമൽ ആയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി തമിഴ് സിനിമാ മേഖലയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് അമല്‍. 

മലയാളത്തിലെ ടെലിവിഷന്‍ അഭിനേതാവ് വിഷ്ണു അഗസ്ത്യയാണ് ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. തമ്പി, ശരത്ത് മോഹന്‍, മേഘാ തോമസ്, വിഷ്ണു അഗസ്ത്യ എന്നിവര്‍ ചേര്‍ന്നാണ് ഇത് എഴുതിയിരിക്കുന്നത്.

‘കചതഥപ’ (KaChaTaThaPa) യുമായി സഹകരിച്ചാണ് ഗൗതം മേനോന്‍ അനാട്ടമി ഓഫ് കാമുകന്‍ നിര്‍മിക്കുന്നത്.