കലൈജ്ഞർക്ക് അന്തിമോപചാരം അര്‍പ്പിച്ച് തമിഴ്സിനിമാലോകം

മുൻ മുഖ്യമന്ത്രി എം.കരുണാനിധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തമിഴ് സിനിമാലോകം ഒന്നടങ്കമെത്തി. രാജാജി ഹാളിനു മുന്നിലേക്ക് പുലർച്ചെ മുതൽതന്നെ പ്രവർത്തകരുടെ പ്രവാഹമായിരുന്നു..

രാഷ്ട്രീയ നേതാവെന്നതില്‍ ഉപരി കലാകാരനായ കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തമിഴ് സിനിമാ മേഖലയിലെ പ്രമുഖ താരങ്ങള്‍ രാജാജി ഹാളില്‍ എത്തി. രജനികാന്ത്, ധനുഷ്, ഐശ്വര്യ രജനികാന്ത്, കമല്‍ഹാസന്‍, അജിത്ത്, ശാലിനി, ഖുശ്ബു, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സൂര്യ, ശിവകുമാര്‍, വൈരമുത്തു തുടങ്ങിയ നിരവധിപ്പേര്‍ എത്തിയിരുന്നു

രാഷ്ട്രീയത്തിലെന്ന പോലെ തമിഴ് സിനിമാ ചരിത്രത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കരുണാനിധി. ദ്രാവിഡ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ കരുണാനിധിയുടെ സിനിമകള്‍ വഹിച്ച പങ്ക് ചെറുതല്ല.