Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

swathi-reddy-wedding

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി െറഡ്ഡി വിവാഹിതയാകുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്.

മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന വികാസ്, ജക്കാർത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

ആഗസ്റ്റ് മുപ്പതിന് ഹൈദരാബാദിൽ വച്ചാണ് വിവാഹം. പിന്നീട് സെപ്്റ്റംബർ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങൾക്കും മറ്റുമായി റിസപ്ഷൻ നടക്കും. തെലുങ്കിലെ അസോഷ്യേറ്റ് ഡയറക്ടർ ആയ ശ്രീധർ ശ്രിയാണ് വാർത്ത സ്ഥിരീകരിച്ചത്.

2005ല്‍ പുറത്തിറങ്ങിയ ഡെ‌യ്ഞ്ചർ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013ൽ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി.

മോസയിലെ കുതിര മീനുകൾ, ആട് ഒരു ഭീകരജീവിയാണ്, ഡബിൾ ബാരൽ എന്നീ മലയാളചിത്രങ്ങളിൽ നടി അഭിനയിച്ചു. പിന്നീട് 2016ൽ സ്വാതി സിനിമയില്‍ നിന്നേ വിട്ടുനിന്നു. കഴിഞ്ഞ വർഷം ലണ്ടൻ ബബ്‌ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.