22 മണിക്കൂര്‍ യാത്ര, വിമാനമിറങ്ങി വിജയ് നേരെ പോയത്

തമിഴകത്തിന്റെ കലൈജ്ഞര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഇളയദളപതി വിജയ് എത്തി. അമേരിക്കയില്‍ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നതിനാല്‍ കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പകരം ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പുലർച്ചെ നാല് മണിക്ക് വിമാനമിറങ്ങിയ വിജയ് ആദ്യമെത്തിയത് കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലമായ മറീന ബീച്ചിലേക്കാണ്. 22 മണിക്കൂര്‍ നീണ്ട ഫ്‌ളൈറ് യാത്രയ്ക്കൊടുവിലാണ് വീട്ടില്‍ പോലും പോകാതെ വിജയ് കലൈഞ്ജര്‍ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയത്. 

നേരത്തേ കരുണാനിധിയോടുള്ള ആദരസൂചകമായി സര്‍ക്കാരിന്റെ യു.എസിലെ ചിത്രീകരണം ഒരു ദിവസം  നിര്‍ത്തിവച്ചിരുന്നു. ‘കത്തി’ എന്ന ചിത്രത്തിന് ശേഷം വിജയ്‌യും മുരകദോസും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ. കീര്‍ത്തി സുേരഷ് ആണ് നായിക.