Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം സായിറാ നരസിംഹ റെഡ്ഡി; ടീസർ

sye-raa-narasimha

മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സായിറാ നരസിംഹ റെഡ്ഡിയുടെ ടീസർ പുറത്തിറങ്ങി. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം. 

Sye Raa Narasimha Reddy teaser

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷൻ, ഹുമ ഖുറേഷി എന്നിവരാണ് പ്രധാനതാരങ്ങള്‍.

കോയിന്‍ഡെല്ലാ പ്രാഡക്ഷന്‍സിന് കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്‌. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആർ രത്നവേലു ഛായാഗ്രഹണം.