Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്തിന്റെ 2.0 യിലെ രംഗങ്ങള്‍ ചോര്‍ന്നു

2.0-making-bbc

ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം 2.0യുടെ മേക്കിങ് വിഡിയോ പുറത്തായി. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് ബി.ബി.സി ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു. അതിലെ രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

2.0 Behind the Scenes BBC Exclusive |Rajinikanth|Akshay Kumar|Amy Jackson| Shankar

നടി ആമി ജാക്സണെ കേന്ദ്രീകരിച്ച് ബി.ബി.സി തയാറാക്കിയ പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലീക്കായി പുറത്തുവന്നത്. സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം വിഡിയോയിൽ കാണാം. അത്യുഗ്രൻ വിഎഫ്എക്സ് രംഗങ്ങളാകും സിനിമയുടെ പ്രധാനപ്രത്യേകതയെന്ന് ഇതിൽ നിന്ന് വ്യക്തം.

സിനിമയുടെ വിഎഫ്എക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം റിലീസ് തന്നെ മാറ്റിവെച്ചിരുന്നു. കമ്പനി ആദ്യം ചെയ്ത വിഎഫ്എക്സ് പ്രവർത്തനങ്ങളിൽ ശങ്കർ ഒട്ടും തൃപ്തനല്ലായിരുന്നു. ഇതിനുവേണ്ടി അധികമായി നൂറുകോടി രൂപ കൂടി ചെലവാക്കുകയാണ് അണിയറപ്രവർത്തകർ. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രീതിയിൽ യന്തിരൻ 2 പൂർത്തീകരിക്കണമെന്നതാണ് ശങ്കറിന്റെ ലക്ഷ്യം.

Enthiran (Robot) 2.0 2018 Making video Leaked BBC

നിലവിൽ അഞ്ഞൂറ് കോടിയാണ് സിനിമയുടെ ബജറ്റ്. അടുത്തവർഷം ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും. മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 

നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ്– ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട് എന്നിവരും.