Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് കേരളത്തിന് സംഭാവന; വിജയ് ദേവരക്കൊണ്ട പറയുന്നു

vijay-devarakonda

മഴക്കെടുതിയിൽ മുങ്ങിയ കേരളത്തിന് തെലുങ്കിൽ നിന്നും ആദ്യ സഹായമെത്തിയത് തെലുങ്കുനടൻ വിജയ് ദേവരക്കൊണ്ടയിൽ നിന്നാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയാണ് വിജയ് സംഭാവന നൽകിയത്. സാമൂഹികപ്രതിബദ്ധത കൊണ്ട് മാത്രമല്ല ഈ സഹായങ്ങള്‍ ചെയ്യുന്നതെന്ന് വിജയ് അഭിമുഖത്തിൽ പറഞ്ഞു. കേരളത്തിന് സഹായം ചെയ്ത കാര്യവും അദ്ദേഹം അഭിമുഖത്തിലൂടെ വ്യക്തമാക്കി.

‘ഞാൻ ഇപ്പോൾ ചെറിയൊരു നിലയിൽ എത്തിക്കഴിഞ്ഞു. കുറച്ച് അധികം പൈസയും കയ്യിലുണ്ട്. മനസ്സമാധാനത്തോടെ ജീവിക്കാൻ ഇതുമതി. അതിനിടെയാണ് കേരളത്തിൽ സംഭവിച്ച ദുരന്തം അറിയുന്നത്. എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എന്നാൽ കഴിയുന്നത് അഞ്ച് ലക്ഷം രൂപയായിരുന്നു. അത് ഞാൻ സംഭാവന നൽകുകയും ചെയ്തു.’–വിജയ് ദേവരക്കൊണ്ട പറഞ്ഞു.

കേരളത്തിലും ശ്രദ്ധിക്കപ്പെട്ട 'അര്‍ജ്ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ തെലുങ്കിലെ മുൻനിര നായകനായി മാറിയ താരമാണ് വിജയ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം നൂറുകോടി കലക്ഷൻ നേടിക്കഴിഞ്ഞു. കേരളത്തിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

related stories