Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ബി കോളിവുഡിലേയ്ക്ക്

big-b-tamil

കോളിവുഡിൽ അരങ്ങേറ്റം നടത്താൻ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. തമിഴ്‌വാനൻ സംവിധാനം ചെയ്യുന്ന 'ഉയർന്ത മനിതൻ' എന്ന ചിത്രത്തിലാണ് ബിഗ് ബി അഭിനയിക്കുന്നത്. എസ്.ജെ സൂര്യയും അമിതാഭ് ബച്ചനും ഒന്നിച്ചായിരിക്കും ചിത്രത്തിലെത്തുക. 

അമിതാഭ് ബച്ചനെ വിശ്വാസത്തിലെടുക്കാനും ഡേറ്റ് സംഘടിപ്പിക്കാനും കുറെയേറെ ബുദ്ധിമുട്ടിയെന്ന് എസ്.ജെ സൂര്യ. 'തിരക്കഥ വായിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. എങ്കിലും ചില സംശയങ്ങൾ ബാക്കി നിന്നിരുന്നു. നേരിൽ കണ്ടപ്പോൾ അദ്ദേഹം അക്കാര്യം ഉന്നയിച്ചു. അതിന് ശേഷമാണ് സിനിമയ്ക്ക് സമ്മതം മൂളിയത്,' എസ്.ജെ സൂര്യ പറഞ്ഞു. 

'ഡേറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ബിഗ് ബി 2019ലെ കോൾ ഷീറ്റ് എടുത്തു. ആറ് സിനിമകൾ, 12 പരസ്യങ്ങൾ, കെബിസി ഷോ. ഇതിനിടയിൽ 35 ദിവസങ്ങൾ മതിയോ എന്നായിരുന്നു ചോദ്യം. ഉടനെ ഞങ്ങൾ സമ്മതിച്ചു,' - ബിഗ് ബിയുടെ ഡേറ്റ് സംഘടിപ്പിക്കാൻ പെട്ട പെടാപാടുകൾ എസ്.ജെ സൂര്യ പങ്കു വച്ചു. 

ഹിന്ദി, തമിഴ് എന്നീ രണ്ടു ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്ന് സംവിധായകൻ തമിഴ്്വാനൻ അറിയിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്താണ് നിർവഹിച്ചത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.