Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10000 സ്ക്രീനുകളിൽ 2.0; ആദ്യ ടീസര്‍ സെപ്റ്റംബര്‍ 13 ന്

2.0-teaser

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) ആദ്യ ടീസർ സെപ്റ്റംബർ 13ന്. ശങ്കർ തന്നെ ആണ് തിയതി പുറത്തുവിട്ടത്. ചിത്രം ഈ വർഷം നവംബർ 29ന് റിലീസ് ചെയ്യുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. 

നേരത്തെ 2.0യുടെ ടീസർ സമൂഹമാധ്യമത്തിലൂടെ ചോർന്നിരുന്നു. 2.0ലെ ടീസർ ഫൂട്ടേജിലെ ചില ഭാഗങ്ങളാണ് അജ്ഞാതർ ചോർത്തി ഇന്റർനെറ്റിലിട്ടത്. ഇത് വൈറലാവുകയും ചെയ്തു. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറിന്റെ ഭാഗങ്ങളാണു ചോർന്നത്. മൊബൈലിൽ ആരോ പകർത്തിയതായിരുന്നു. ചിത്രത്തിലെ സാങ്കേതികക്കാഴ്ചകൾ വ്യക്തമാക്കുന്ന രംഗങ്ങളാണുണ്ടായിരുന്നത്. മൊബൈലുകൾ പറന്നു പോകുന്നതും രജനീകാന്തിന്റെ യന്തിരന്‍ കഥാപാത്രത്തിന്റെ ആക്​ഷനുമെല്ലാം ടീസറിൽ കാണാം.

ഷൂട്ട് ചെയ്യുമ്പോഴുള്ള ദൃശ്യങ്ങളും ചിത്രത്തിലെ ദൃശ്യങ്ങളും ചേർത്താണ് ടീസറിലെ രംഗങ്ങള്‍. രജനീകാന്തും നായികയും വില്ലനുമെല്ലാം ടീസറിലുണ്ട്. വിഎഫ്എക്സ് കാഴ്ചകൾ ഉൾപ്പെടെയാണു ചോർന്നത്. ഇതേ ടീസറാണോ 13ന് എത്തുകയെന്ന് ഇനി കണ്ടറിയാം.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

രജനി നായകനാകുന്ന യന്തിരൻ 2വിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയാണ് 2.0. രജനി ഡബിൾ റോളിലാണ് എത്തുന്നത്. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ. 

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്‌ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്.