Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക്സ്പായ്ക്ക് സൂരി; ഞെട്ടിയത് തമിഴകം

soori-sixpack

കോമഡി വേഷങ്ങളിലൂടെ തിളങ്ങുന്ന തമിഴ്താരം സൂരിയുടെ പുത്തൻമേക്കോവറിൽ ഞെട്ടിയത് പ്രേക്ഷകര്‍ മാത്രമല്ല യുവതാരങ്ങളും. ശിവകാർത്തിയേകനാണ് സർപ്രൈസ് എന്ന രീതിയിൽ സൂരിയുടെ സിക്സ്പായ്ക്ക് ലുക്ക് പുറത്തിറക്കിയത്. ശിവകാർത്തികേയൻ നായകനാകുന്ന സീമരാജയിലാണ് സിക്സ്പായ്ക്ക് െഗറ്റപ്പിൽ സൂരി എത്തുന്നത്.

ഈ വിവരം അണിയറപ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. റിലീസിന് ഒരുദിവസം മുമ്പെയാണ് ട്വിറ്റർ വഴി സൂരിയുടെ ലുക്ക് വെളിപ്പെടുത്തിയത്.

പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. സിമ്രാൻ, നെപ്പോളിയൻ, ലാൽ, കെ.എസ്. രവികുമാർ, മനോബാല തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. കീർത്തി സുരേഷ് അതിഥിവേഷത്തിൽ എത്തുന്നു.