വിഥാര്‍ത്ഥ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം വണ്ടിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രാജേഷ് ബാല കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദിനിയാണ് നായിക. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഹഷീര്‍ ആണ്.
Vandi Trailer
കോമഡി ത്രില്ലർ റോഡ് മൂവി വിഭാഗത്തിൽപെടുന്ന സിനിമയാണ് വണ്ടി. നോൺലീനിയർ രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യുന്നത് സൂരജ് എസ്. കുറുപ്പാണ്. ഛായാഗ്രഹണം രാജേഷ് നാരായണൻ.