Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവാർഷികത്തിന് സൂര്യയ്ക്ക് സർപ്രൈസ് നൽകി മോഹൻലാൽ

suriya-mohanlal

സൂര്യയുടെ പന്ത്രണ്ടാം വിവാഹവാർഷികത്തിന് സർപ്രൈസ് നൽകി മോഹൻലാൽ. സൂര്യയുടെയും ജ്യോതികയുടെയും പന്ത്രണ്ടാം വിവാഹവാർഷികമായിരുന്നു സെപ്റ്റംബർ 11ന്. സൂര്യയാകട്ടെ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. 

മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ വിവാഹവാർഷിക ദിവസം സൂര്യയ്ക്കായി മോഹൻലാൽ പ്രത്യേക പാർട്ടി ഒരുക്കുകയുണ്ടായി. ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് മോഹൻലാൽ പാർട്ടി ഒരുക്കിയത്.

അയൻ, കോ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മോഹൻലാൽ എത്തുന്നു. സൂര്യയും വേറിട്ട െഗറ്റിപ്പിലാണ് പ്രത്യക്ഷപ്പെടുക.

നടൻ ആര്യയാണ് വില്ലൻ വേഷത്തിലെത്തുന്നത്. സായിഷയാണ് നായിക. നൂറുകോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടൻ, ബ്രസീൽ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻ.

യന്തിരൻ 2, കത്തി തുടങ്ങിയ വമ്പൻ സിനിമകളുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.