Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരനും വധുവും ഞെട്ടി; വിവാഹവേദിയിലേയ്ക്ക് വിജയ്‌യും സംഗീതയും

vijay-sangeetha

പോണ്ടിച്ചേരിയില്‍ വിവാഹത്തിന് പങ്കെടുക്കാൻ വിജയ് എത്തിയത് ഭാര്യ സംഗീതയ്ക്കൊപ്പം. താരത്തിന്റെ ഔദ്യോഗിക ഫാൻസ് അസോസിയേഷൻ, വിജയ് മക്കൾ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് താരദമ്പതികൾ എത്തിയത്. 

പോണ്ടിച്ചേരിയിൽ താരത്തെ വരവേൽക്കാൻ റോഡുകളിൽ നിറയെ ഫ്ലക്സ് ബോർഡുകളും ആരാധകർ സ്ഥാപിച്ചിരുന്നു. എന്നാൽ താരം വിവാഹത്തിന് എത്തുമോ എന്നതിൽ ഒരു ഉറപ്പുമില്ലായിരുന്നു. വിജയ് എത്തുമെന്നറിഞ്ഞതോടെ ആയിരക്കണക്കിന് ആളുകളാണ് വേദിയിൽ തടിച്ചുകൂടിയത്.

വൈകിട്ട് വിവാഹ റിസപ്ഷന് താരം എത്തുമെന്ന് ഉറപ്പായതോടെ വിവാഹവേദി ആരാധകക്കടലായി മാറി. അതോടെ വരനും വധുവിനുമടക്കം ആകാംക്ഷയുടെ നിമിഷങ്ങൾ. വേദിയിലെത്തിയ വിജയ്‌യും സംഗീതയും ഏറെ കഷ്ടപ്പെട്ടാണ് വരന്റെയും വധുവിന്റെയും അരികിലെത്തിയത് തന്നെ.

ചടങ്ങിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ താരദമ്പതികൾ പെട്ടന്നുതന്നെ വേദി വിടുകയായിരുന്നു.