Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അർജുൻ റെഡ്ഢി’യായി ധ്രുവ് വിക്രം; ടീസർ നാളെ

varma-first-look-dhruv

സൂപ്പർതാരം വിക്രത്തിന്റെ മകൻ നായകൻ ധ്രുവ് ആദ്യമായി നായകനാകുന്ന വർമ സിനിമയുടെ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററും നാളെ റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ റീമേയ്ക്കാണ് വർമ. പ്രശസ്ത സംവിധായകൻ ബാലയാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്. ധ്രുവിന്റെ പിറന്നാൾ ദിനം കൂടിയാണ് സെപ്റ്റംബർ 23.

പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ സിനിമയുടെ വാൾ പോസ്റ്ററുകൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. കട്ടിത്താടിയിൽ ബുള്ളറ്റിൽ പോകുന്ന ധ്രുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. എന്നാൽ അർജുൻ റെഡ്ഢിയായി തകർത്തഭിനയിച്ച വിജയ് ദേവരക്കൊണ്ടയുമാണ് പലരും ധ്രുവിനെ താരതമ്യം െചയ്യുന്നത്. വിജയ് ദേവരക്കൊണ്ടയെ പകരം വെയ്ക്കാൻ ആർക്കും കഴിയില്ലെന്നാണ് പോസ്റ്ററിനു താഴെ വരുന്ന പ്രതികരണങ്ങൾ.

പുതുമുഖ നടി മേഘ ചൗദരിയാണ് വർമയിൽ നായിക. ഈശ്വരി റാവു, റെയ്സ, ആകാശ് പ്രേംകുമാർ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ മേത്തയാണ് നിര്‍മാണം.

സന്ദീപ് റെഡ്ഢി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഢി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി. ഹിന്ദിയിലും ചിത്രം റീമേയ്ക്കിനൊരുങ്ങുകയാണ്. ഷാഹിദ് കപൂർ ആകും നായകൻ.