Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥ വെളിപ്പെടുത്തി ചെക്ക ചിവന്ത വാനം പുതിയ ട്രെയിലർ

chekka-chivantha-vanam-2

മണിരത്നം ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. സിനിമയുടെ കഥാതന്തുവെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് അണിയറപ്രവര്‍ത്തകർ റിലീസ് ചെയ്തിരിക്കുന്നത്.

Checka chivantha vaanam new trailer

അരവിന്ദ് സാമി, ചിമ്പു, വിജയ് സേതുപതി, അരുൺ വിജയ് എന്നിവരാണ് പ്രധാനതാരങ്ങളായി എത്തുന്നത്. ജ്യോതിക, ഐശ്വര്യ രാജേഷ്, അതിദി റാവു എന്നിവരാണ് നായികമാർ. അപ്പാനി രവി, ത്യാഗരാജൻ, മൻസൂർ അലി ഖാൻ എന്നിവർ മറ്റുതാരങ്ങള്‍. ചിത്രം ആക്​ഷൻ ത്രില്ലറാണ്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു. വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്. 

അധോലോകനായകനും കോടീശ്വരനുമായ സേനാപതിയുടെ മരണശേഷമുള്ള അധികാരത്തെചൊല്ലി മക്കളിലുണ്ടാകുന്ന പകയും പ്രതികാരവുമാണ് ചിത്രം. മണിരത്നം തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്.

തെന്നിന്ത്യയിലെ പ്രശസ്ത സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണി നിരക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്നവും ശിവ ആനന്ദവും ചേര്‍ന്നാണ്. ചിത്രം സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തും.