Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‌‌യ്ക്ക് രാജ്യാന്തര പുരസ്കാരം

vijay-international

ഇളയദളപതി വിജയ്‌യ്ക്ക് രാജ്യാന്തര പുരസ്കാരം. ലണ്ടൻ ആസ്ഥാനമായുള്ള ഇന്‍റർനാഷണൽ അച്ചീവ്മെന്‍റ്സ് റെക്കഗ്നിഷൻ അവാർഡിൽ (ഐഎആർഎ) രാജ്യാന്തരതലത്തിൽ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരമാണ് വിജയ്‌യെ തേടിയെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ മെർസലിലെ അഭിനയത്തിനാണ് പുരസ്കാരം.  ഐഎആർഎ ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. 

‘അഭിനന്ദനങ്ങൾ വിജയ് ജോസഫ്, ബെസ്റ്റ് ഇന്‍റർനാഷണൽ ആക്റ്റർ’– എന്നാണ് ട്വീറ്റിൽ കുറിച്ചിരുന്നത്. 

ജോണ്‍ ബയേഗ, ജാമിയ ലോമസ്, ക്രിസ് അഡോഹ്, ഡേവിഡ് ടെനന്റ്, ജാക്ക് പരി ജോനാസ് തുടങ്ങിയ ഒരുപിടി രാജ്യാന്തര താരങ്ങളെ പിന്നിലാക്കിയാണ് വിജയ് അവാര്‍ഡ് നേടിയിരിക്കുന്നത്.

തെറിക്ക് ശേഷം വിജയ്‌യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമായിരുന്നു മെര്‍സല്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ കെ.വി വിജയേന്ദ്രപ്രസാദ് ആയിരുന്നു. എസ്.ജെ. സൂര്യ, സാമാന്ത, നിത്യാ മേനൻ, കാജൾ അഗർവാൾ, വടിവേലു തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.