Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറ ഓഫ് ചെയ്യൂ തമ്പി: ആരാധകനോട് അഭ്യർഥിച്ച് അജിത്ത്

ajith-fan

ആരാധകരോട് ഇടപെടുന്ന രീതിയില്‍ അങ്ങേയറ്റം വിനയം കാത്തുസൂക്ഷിക്കുന്ന താരമാണ് തല അജിത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനായി സ്‌കൂളില്‍ എത്തിയ അജിത്തിന്റെ വിഡിയോ എടുക്കാന്‍ ശ്രമിച്ച ആരാധകന് അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

തമ്പി, ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യു എന്നായിരുന്നു അജിത്ത് അഭ്യര്‍ത്ഥിച്ചത്. സ്കൂളിൽ ഫോൺ ഉപയോഗിക്കുന്നത് മറ്റുളളവർക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞായിരുന്നു അജിത്തിന്റെ പ്രതികരണം. അവസാനം, ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാനും അജിത്ത് മറന്നില്ല.