Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ പ്രണയത്തിലല്ല: ഗോസിപ്പുകൾക്കെതിരെ 96-ലെ കുട്ടിത്താരങ്ങൾ

jamu

പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും നിഷ്കളങ്കമായ ദൃശ്യാവിഷ്കാരമാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം കേരളത്തിലും കയ്യടി നേടി മുന്നേറുകയാണ്. റാമിന്റെയും ജാനുവിന്റെയും ബാല്യകാല പ്രണയവും സൗഹൃദവും അതിമനോഹരമായാണ് പ്രേക്ഷകനിലേക്ക് പകർന്നുകിട്ടുന്നത്. 

gouri-g-

ചിത്രം പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. കുട്ടി ജാനുവിനും റാമിനും ആരാധകരേറെയാണ്. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തിൽ റാമിനെയും ജാനുവിനെയും അവതരിപ്പിച്ചത്. സ്കൂൾ പ്രണയവും സൗഹൃദവുമെല്ലാം അതിമനോഹരമായാണ് ഇരുവരും അവതരിപ്പിച്ചത്.

എന്നാൽ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇവർ ജീവിതത്തിലും പ്രണയജോഡികളാണെന്ന തരത്തിൽ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദിത്യയും ഗൗരിയും.

ഉറ്റസുഹൃത്തുക്കൾ മാത്രമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആവശ്യപ്പെട്ടു. 

അഭിനേതാക്കള്‍ക്കും വ്യക്തിജീവിതം ഉണ്ടെന്ന് മനസ്സിലാക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഇരുവരും അഭ്യർഥിച്ചു.