Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ടീസർ ഇന്നെത്തും

sarkar-teaser-arriving

കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുന്ന സർക്കാർ സിനിമയുടെ ടീസർ ഇന്നുപുറത്തിറങ്ങും. വൈകിട്ട് ആറുമണിക്ക് സൺ ടിവിയുടെ യുട്യൂബ് ചാനലിലൂടെയാകും ടീസര്‍ റിലീസ് ചെയ്യുക.

മെര്‍സലിനു ശേഷമുളള വിജയുടെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സര്‍ക്കാരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലൊരു കഥാപാത്രമായിരിക്കും വിജയുടെതെന്ന് മുരുഗദോസ് പറയുന്നു. ചിത്രത്തില്‍ വിജയുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ എന്നു തന്നെയാണെന്നും മുരുകദോസ് വ്യക്തമാക്കി. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ആക്‌ഷൻ ത്രില്ലറുമായാണ് മുരുകദോസ് എത്തുന്നത്.

കീർത്തി സുരേഷ് ആണ് നായിക. കീര്‍ത്തിക്കു പുറമെ വരലക്ഷ്മി ശരത്കുമറും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ നടന്‍ രാധാ രവിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹാസ്യകഥാപാത്രമായി യോഗി ബാബുവും ചിത്രത്തില്‍ എത്തുന്നു. പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബറിൽ ചിത്രം റിലീസിനെത്തും.