Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമലിന്റെ അഡൽറ്റ് കോമഡി ചിത്രം; ട്രെയിലറിന് വിമർശനം

vimal-trailer

തമിഴില്‍ നിന്നും മറ്റൊരു അഡൽറ്റ് കോമഡി ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. വിമൽ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു. ആശ്ന സവേരിയാണ് നായിക.

Evanukku Engeyo Matcham Irukku - Vimal, Singam Puli, Anantha Raj - OFFICIAL TRAILER

സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. എ സർട്ടിഫിക്കറ്റുള്ള സിനിമയുടെ ട്രെയിലറിലും ദ്വയാർഥ പ്രയോഗങ്ങളും രംഗങ്ങളും കാണാം.

എന്നാൽ ട്രെയിലറിന് താഴെ വിമർശനവുമായി തമിഴ് പ്രേക്ഷകര്‍ എത്തുന്നുണ്ട്. തമിഴ് സിനിമ ഇപ്പോൾ മികച്ച സിനിമകളുമായി മുന്നേറുമ്പോൾ ഇതുപോലുള്ള വൃത്തികെട്ട സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകർ പറയുന്നു. ഈ ചിത്രത്തോടെ വിമൽ തന്റെ പേര് കളയുമെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.

നടി ഷംന കാസിമും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആനന്ദ് രാജ്, മൻസൂർ അലിഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ. എ. ആർ. മുകേഷ് സംവിധാനം.

ഹര ഹര മഹാദേവകി, ഇരുട്ട് അറയില്‍ മുരട്ടുകുത്ത് എന്നീ അഡൽറ്റ് കോമഡി ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയായിരുന്നു തമിഴകത്ത് ലഭിച്ചത്.