Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടക്ക പങ്കിട്ടാൽ അവസരം: മീ ടു വെളിപ്പെടുത്തലുമായി നടി യാഷിക

yashika-anand-actress

കിടക്ക പങ്കിട്ടാൽ സിനിമയിൽ അവസരം നൽകാമെന്നു മുൻനിര തമിഴ് സംവിധായകൻ പറഞ്ഞതായി നടി യാഷിക ആനന്ദിന്റെ ആരോപണം. അഭിമാനം പണയംവച്ച് അവസരം നേടേണ്ടെന്നാണു നിലപാടെന്ന് അദ്ദേഹത്തെ അറിയിച്ചു. അന്നത്തെ മനോവിഷമത്തിൽനിന്നു മോചിതയായതിനാലും പിന്നീടു ശല്യം ഉണ്ടാവാതിരുന്നതിനാലുമാണു പേരു വെളിപ്പെടുത്താത്തതെന്നും നടി പറഞ്ഞു. 

Yashika anand Hot Photoshoot Summer 2018 Swimwear Shoot// Yashika anand

ഒരുവർഷം മുൻപു പൊതുസ്ഥലത്തു സ്ത്രീയോടു പൊലീസുകാരൻ മോശമായി സംസാരിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയിലെ സ്ത്രീ താനാണെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും യാഷിക വെളിപ്പെടുത്തി.

അതിനിടെ, മീ ടൂ വിവാദത്തിൽ തമിഴ് കവി വൈരമുത്തുവിനെതിരെ ഉയർന്ന ആരോപണങ്ങൾ കള്ളമാണെന്നു മകൻ കബിലൻ പ്രതികരിച്ചു. ആരോപണങ്ങളെ നിയമപരമായി നേരിടും. ആരോപണത്തിനു പിന്നാലെ പിതാവിന്റെ നേട്ടങ്ങളും തമിഴ്നാടിനു നൽകിയ സംഭാവനകളും ഉൾക്കൊള്ളിച്ച ഗാനം മൂത്ത മകൻ മദൻ കർക്കി പുറത്തിറക്കിയിരുന്നു.