Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്വകാര്യചിത്രങ്ങൾ എന്റേതു തന്നെ: അക്ഷര ഹാസൻ

akshara-hassan-private-pics

സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി നടി അക്ഷര ഹാസൻ. ഇത് തികച്ചും നിർഭാഗ്യകരമായി പോയെന്നും ഒരുപാട് വിഷമമുണ്ടാക്കിയെന്നും നടി ട്വീറ്റ് ചെയ്തു. 

മീ ടു ക്യാംപെയ്നുകളുമായി ഒരു ദേശം തന്നെ ഉയർത്തെഴുന്നേൽക്കുമ്പോൾ ഇവിടെ കുറച്ച് ആളുകൾ ഒരു പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പരസ്പരം പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്ന് നടി പറയുന്നു.

പുറത്തുവന്നത് മോര്‍ഫ് ചെയ്ത ചിത്രങ്ങളല്ലെന്നും അത് തന്റെ തന്നെ സ്വകാര്യചിത്രങ്ങളാണെന്നും നടി വെളിപ്പെടുത്തി. ‘ കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവരുകയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്ക് അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‌ പിന്നീട് മറ്റുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവച്ചത് എന്നെ പേടിപ്പെടുത്തുകയാണ്. നിങ്ങള്‍ എല്ലാവരും ഇതിൽ പങ്കുചേർന്നു.’–അക്ഷര പറയുന്നു.

‘ഈ വിഷയത്തിൽ ഞാൻ മുംബൈ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. ഇത് ലീക്ക് ചെയ്ത ആളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.’–അക്ഷര പറഞ്ഞു.