Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളപതി 63; വീണ്ടും വിജയും അറ്റ്ലിയും

vijay-atlee

സര്‍ക്കാറിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ്‌സിനിമയിലെ പ്രമുഖ നിര്‍മാണ-വിതരണ കമ്പനിയായ എ.ജി.എസ് എന്റര്‍ടടൈന്‍മെന്റിന്റെ ബാനറിലാണ് പുതിയ ചിത്രം എത്തുന്നത്. അറ്റ്ലിയാണ് സംവിധായകന്‍. 

വിജയുടെ 63-ാമത്തെ ചിത്രമാണിത്. തെരി, മെര്‍സര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലിയും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എ.ജി.എസിന്റെ സാരഥിയായ അര്‍ച്ചന കല്‍പതിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

thalapathy-63

ചിത്രത്തിൽ ഹാസ്യനടൻ വിവേക് ഒരു പ്രധാന വേഷത്തിലെത്തുന്നു. എ.ആർ. റഹ്മാൻ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനൽ അരശ് ആക്‌ഷൻ കൊറിയോഗ്രഫിയും നിർവഹിക്കും. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും. ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം.