Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

80–കാരനായ സൂപ്പർതാരം; വിജയ് സേതുപതിയുടെ സീതാകാത്തി ട്രെയിലർ

vijay-sethupathi-seethakaathi

മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതി നായകനാകുന്ന 'സീതാകാത്തി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Seethakaathi Official Trailer | Vijay Sethupathi | Balaji Tharaneetharan | Govind Vasantha

തന്റെ 25-ാമത്തെ ചിത്രമായ സീതാകാത്തിയില്‍ എണ്‍പതുകാരനായാണ് സേതുപതി എത്തുന്നത്. അയ്യാ എന്ന് ഏവരും സ്നേഹപൂര്‍വം വിളിക്കുന്ന ആദിമൂലം എന്ന സിനിമാ-നാടക നടന്റെ വേഷമാണ് ചിത്രത്തില്‍ വിജയ്‌ സേതുപതിക്ക്.  കലയെ സ്നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാള്‍ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറില്‍ പറയുന്നത്.   

ചിത്രത്തിനായി ആരെയും അദ്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വിഡിയോ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ് മേക്കപ്പിന് പിന്നിൽ. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു. നാല് മണിക്കൂര്‍ സമയമെടുത്താണ് എല്ലാ ദിവസവും മേക്കപ്പ് പൂര്‍ത്തിയാക്കിരിയുന്നത്. പിന്നീട് മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂര്‍ വേണ്ടി വരും.

ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയ പുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും സീതാകാത്തിയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 96ലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് സംഗീതം.