Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ട വില്ലനായി ടൊവീനോ; ഞെട്ടിച്ച് മാരി 2 ട്രെയിലർ

maari-2-trailer

ധനുഷ് ചിത്രം മാരി 2 ട്രെയിലർ റിലീസ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധനുഷിന്റെ മാരി സ്റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്.

Maari 2 - Official Trailer (Tamil) - Dhanush | Balaji Mohan | Yuvan Shankar Raja

ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.

ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യും.