Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയം രവിയുടെ ആക്‌ഷൻ ത്രില്ലർ ‘അടങ്ക മറു’

adanga-maru

ജയം രവിയെ നായകനാക്കി പുതുമുഖമായ കാർത്തിക്ക്  തങ്കവേലു സംവിധാനം ചെയ്ത 'അടങ്ക മറു' ഡിസംബർ 21- ന്‌ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. റാഷി ഖന്നയാണ് നായിക. 

Adanga Maru - Moviebuff Sneak Peek

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പൊലീസ് ഓഫീസർ കഥാപാത്രമാണ് ചിത്രത്തിൽ ജയം രവിയുടെത്. ആദ്യന്തം ചിത്രം ആക്‌ഷന് പ്രാധാന്യം നൽകുന്നു. ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ  ക്ലൈമാക്സ് രംഗം കാണികൾക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 'സ്റ്റണ്ട്' ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്,  മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഹോം മൂവി മേക്കേഴ്‌സിന് വേണ്ടി സുജാതാ വിജയകുമാർ നിർമിച്ച 'അടങ്ക മറു' രമ്യാ മൂവീസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.