Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും; ഇന്ത്യന്‍ 2 ഫസ്റ്റ്‌ലുക്ക്

indian-2-first-look

സേനാപതിയായി ആരാധകരെ വിസ്മയിപ്പിച്ച കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വിലൂടെ തിരിച്ചെത്തുന്നു. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. ശങ്കര്‍ തന്നെയായിരുന്നു ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. ഏകദേശം നൂറുകോടിക്ക് മുകളിലാണ് സിനിമയുടെ ബജറ്റ്.

തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്‌ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. യന്തിരൻ 2 നിർമാതാക്കളും ലൈക്കയായിരുന്നു. ഇരുപത്തിമൂന്ന് വര്‍ഷം മുന്‍പിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാണ്. 

കമലിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകും ഇന്ത്യന്‍ 2വെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശങ്കര്‍ ചിത്രത്തിനു ശേഷം മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. കമൽഹാസന്റെ രാഷ്ട്രീയമോഹം സഫലീകരിക്കാനുള്ള ആയുധമായിരിക്കും ഈ ചിത്രമെന്ന അഭ്യൂഹവുമുണ്ട്.

തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളാണ് കമലിന്റെ നായികയായി എത്തുന്നത്. മലയാളത്തില്‍നിന്നും നെടുമുടി വേണുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

രവിവർമനാണ് ഛായാഗ്രഹണം. പ്രൊഡക്‌ഷന്‍ ഡിസൈനർ മുത്തുരാജ്. എഡിറ്റിങ് ശ്രീകർ പ്രസാദ്. ശങ്കറിന്റെ തിരക്കഥയ്ക്ക് സംഭാഷണം ജയമോഹനും കബിലനും ചേർന്ന് നിർവഹിക്കുന്നു. ആക്‌ഷൻ –ജാക്ക് ഗിൽ, ടാഡ് ഗ്രിഫിത്ത്, പീറ്റർ ഹെയ്ൻ. മേക്കപ്പ്–ലെഗസി എഫക്റ്റ്സ്.

അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. രജനീകാന്ത് ചിത്രം പേട്ടയ്ക്ക് വേണ്ടി അനിരുദ്ധ് ഒരുക്കിയ പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ജനുവരി 18ന് ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് ആരംഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.