കല്യാണരാമന്‍, നന്ദനം, തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചയമുള്ള മുത്തശ്ശിയാണ് നടി സുബ്ബലക്ഷ്മി. 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയ സുബ്ബലക്ഷ്മി ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.
എണ്‍പതാം വയസില്‍ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നടി. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ നായികാപ്രാധാന്യമുള്ള വേഷം. നടിയും സംവിധായികയുമായ ലക്ഷ്മി രാമ കൃഷ്ണന്‍ ഒരുക്കുന്ന അമ്മാനി എന്ന പുതിയ ചിത്രത്തില്‍ നായികയാണ് സുബ്ബലക്ഷ്മി.
വഴിയരികില്‍ ഉപേക്ഷിച്ച് പോകുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ പെറുക്കി ജീവി്ക്കുന്ന യാചകയുടെ വേഷത്തിലാണ് സുബ്ബലക്ഷ്മി എത്തുന്നത്. ഒരു യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് അമ്മാനി ഒരുക്കുന്നതെന്ന് സംവിധായിക പറയുന്നു. ലക്ഷ്മിയും ചിത്രത്തില്‍ ഒരുപ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രീകരണത്തിലുടനീളം ഉല്‍സാഹത്തോടെയും എനര്‍ജിയോടും കൂടിയാണ് സുബ്ബലക്ഷ്മി അഭിനയിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. രുദ്രസിംഹാസനം എന്ന ചിത്രത്തിലാണ് അവസാനമായി സുബ്ബലക്ഷ്മി എത്തിയത്. കല്യാണരാമൻ ആണ് ഭർത്താവ്, മകൾ അഭിനേത്രിയും നർത്തകിയുമായ താരാ കല്യാൺ.