Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെമ്മറീസ് തമിഴിൽ; ട്രെയിലർ കാണാം

arulnidhi

ദൃശ്യത്തിന് പിന്നാലെ ജീത്തു ജോസഫ്-പൃഥ്വിരാജ് ചിത്രം മെമ്മറീസും തമിഴിലേക്ക്. ആറതു സിനം എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഈരം എന്ന ചിത്രമൊരുക്കിയ അറിവഴകന്‍ ആണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. പൃഥ്വിയുടെ വേഷത്തില്‍ അരുള്‍നിധിയെത്തുന്നു,

AARATHU SINAM Official Trailer

മദ്യപാനിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയായിരുന്നു പൃഥ്വിരാജ് മെമ്മറീസില്‍ അവതരിപ്പിച്ചിരുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുക്കിയ ചിത്രം മലയാളത്തിൽ വലിയ വിജയമായിരുന്നു.

ഈ കഥാപാത്രം തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്ക് അനുസൃതമായ മാറ്റങ്ങളോടെയാകും അരുള്‍നിധി അവതരിപ്പിക്കുക. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് ആണ് നായിക. സംഗീതം തമൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.