Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി വിമാനം പറക്കാൻ റെഡി

kabali ചിത്രത്തിന് കടപ്പാട്: എയർ ഏഷ്യ

അങ്ങനെ കബാലി വിമാനവും പുറത്തിറങ്ങി. കബാലി സിനിമയുടെ ഔദ്യോഗിക എയർലൈൻ പാർട്നെർ ആയ എയര്‍ ഏഷ്യയാണ് കബാലി സ്പെഷൽ വിമാനം പുറത്തിറക്കിയത്. രജനിയുടെ കിടിലൻ പോസ്റ്ററുകള്‍ കൊണ്ട് ഡിസൈൻ ചെയ്ത വിമാനത്തിൽ സൂപ്പർസ്റ്റാർ രജനി എന്നും എഴുതിയിട്ടുണ്ട്.

ഇന്ത്യൻ സിനിമയ്ക്ക് രജനീകാന്ത് നൽകിയിട്ടുള്ള സംഭാവനകൾക്ക് ആദരസൂചകമായാണ് എയർ ഏഷ്യ ഇത്തരത്തിലൊരു പ്രചാരണം ചിത്രത്തിനായി നൽകാൻ തീരുമാനിച്ചതെന്ന് എയർ ഏഷ്യ വക്താക്കൾ അറിയിച്ചു. കബാലി സിനിമയിലും എയർ ഏഷ്യ വിമാനം ചില രംഗങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

kabali-flight ചിത്രത്തിന് കടപ്പാട്: എയർ ഏഷ്യ

ആഭ്യന്തര സര്‍വീസുകളില്‍ 786 രൂപയില്‍ ആരംഭിക്കുന്ന ഓഫര്‍ വരെ എയർ ഏഷ്യ പ്രഖ്യാപിച്ച് കഴിഞ്ഞു. രജനീകാന്ത് ചിത്രം കബാലിയുടെ പ്രൊമോഷനായി സംഘടിപ്പിക്കുന്ന ' ഫ്ളൈ ലൈക്ക് എ സൂപ്പര്‍ സ്റ്റാര്‍' എന്ന ഓഫര്‍ പ്രകാരം ജൂലൈ 3 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ വെബ് സൈറ്റോ എയര്‍ഏഷ്യ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ബെംഗലൂരു, ഡല്‍ഹി, ഗോവ, പൂനെ, ജയ്പൂർ, കൊച്ചി എന്നിവടങ്ങളില്‍ നിന്ന് 2017 ഫെബ്രുവരി 1- ഏപ്രില്‍ 30 വരെയാണ് യാത്ര ചെയ്യാന്‍ കഴിയുക.

kabali-flight-1 ചിത്രത്തിന് കടപ്പാട്: എയർ ഏഷ്യ

നേരത്തെ കബാലിയുടെ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്ന ഓഫറും എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരുന്നു. കബാലിയുടെ റിലീസ് ദിനത്തില്‍ ബെംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഈ സ്‌പെഷല്‍ പാക്കേജിന് 7860 രൂപയാണ് ചാര്‍ജ്. കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.
 

Your Rating: