Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി ടീസർ കണ്ട് കോരിത്തരിച്ച ബോളിവുഡ് സൂപ്പർതാരം

kabali-akshay

രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ടീസറിന് സിനിമാലോകത്തും വൻവരവേൽപ്പാണ് ലഭിക്കുന്നത്. സിനിമാതാരങ്ങളെപ്പോലും ഞെട്ടിക്കുന്ന ടീസർ വരണമെങ്കിൽ അത് രജനിയുടേതായിരിക്കും. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ കണ്ട ആവേശത്തിൽ ബോളിവുഡില്‍ നിന്നൊരു സൂപ്പർതാരം.

Akshay Kumar Watching Superstar Rajanikanth's Kabali Teaser

ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2വിലെ വില്ലനും ബോളിവുഡിലെ സൂപ്പർതാരവുമായ അക്ഷയ് കുമാറാണ് കക്ഷി. കബാലി ടീസർ കണ്ട ശേഷം ‘അടിപൊളി’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

24 മണിക്കൂറുകൾ കൊണ്ട് ടീസർ കണ്ടത് അമ്പത് ലക്ഷം ആളുകളാണ്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. സാള്‍ട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ.ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Your Rating: