Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വാർത്ത സത്യമല്ലെന്ന് നയൻതാര

nayanthara-attack

സൂപ്പർതാരം ചിരഞ്ജീവിയുടെ 150ാം ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി നയൻതാര നായികയായി എത്തുന്നുവെന്നും ചിത്രത്തിൽ റെക്കോർഡ് പ്രതിഫലമാണ് താരം മേടിക്കുന്നതെന്നും വാർത്ത വന്നിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്നും ചിരഞ്ജീവി ചിത്രത്തിന് വേണ്ടി ആരും തന്നെ സമീപിച്ച് പോലുമില്ലെന്നും നയൻതാര പറയുന്നു. ആളുകൾക്ക് എന്തും പറയാം. അതിന് പുറകെ പോകണ്ട കാര്യം തനിക്കില്ലെന്നും നയൻസ് തുറന്നടിച്ചു.

മൂന്ന് കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലമായി ആവശ്യപ്പെട്ടതായായിരുന്നു ഗോസിപ്പ്. ചിത്രത്തിൽ നയൻതാര ബിക്കിനി ഇട്ട് അഭിനയിക്കുന്നുവെന്നും ഈ രംഗത്തിന് വേണ്ടി മാത്രം ഒരുകോടി രൂപ നിർമാതാവിനോട് താരം ആവശ്യപ്പെട്ടെന്നുമുള്ള വാർത്ത തെലുങ്കിലും ചർച്ചയായി. ഈ സാഹചര്യത്തിലാണ് നയൻതാര പ്രസ്താവനയുമായി രംഗത്തെത്തിയത്.

എന്നാൽ വെങ്കിടേഷ് നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ നയൻതാരയാണ് നായിക. ബാബു ബംഗരം എന്നാണ് സിനിമയുടെ പേര്.

Your Rating: