Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭുദേവയുടെ അച്ഛനായി ജോയ് മാത്യു

tamannah-joy

നടനും സംവിധായകനുമായ ജോയ് മാത്യു തമിഴിലേക്ക്. പ്രഭുദേവ നായകനാകുന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യുവിന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തിൽ പ്രഭുദേവയുടെ അച്ഛനായാണ് ജോയ് മാത്യു അഭിനയിക്കുന്നത്.

എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും സിനിമ ഒരുങ്ങുക. തമന്നയാണ് ചിത്രത്തിലെ നായിക. . ഗ്രാമത്തലവനായാണ് ജോയ് മാത്യു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രഭുദേവയാണ് ജോയ് മാത്യുവിനെ ഈ സിനിമയിലെ നിര്‍ദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിന്റെ തമിഴ് റീമേയ്ക്ക് ഒരു നാള്‍ ഇരവില്‍ നിർമിച്ചത് എ എൽ വിജയ് ആണ്.

Your Rating: