Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുറാസിക് വേൾഡിനെ പൊട്ടിച്ച് രജനീകാന്ത്

rajini-jurrasic-world

ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ തരംഗം സൃഷ്ടിച്ചാണ് രജനിയുടെ കബാലി വരുന്നത്. ഇന്റർനെറ്റിൽ സുനാമിപോലെ ആഞ്ഞടിച്ച കബാലി ടീസറിന്റെ അലയടികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. മൂന്ന് ദിവസം കൊണ്ട് ഒരു കോടി ആളുകൾ കണ്ട ടീസറിന് മറ്റൊരു ലോകറെക്കോർഡ് കൂടി.

Kabali Tamil Movie | Official Teaser | Rajinikanth | Radhika Apte | Pa Ranjith

ലോകത്തിൽ ഏറ്റവും കൂടുതൽ ലൈക്സ് ലഭിച്ച രണ്ടാമത്തെ ടീസറായി മാറിയിരിക്കുകയാണ് രജനിയുടെ കബാലി. ജുറാസിക് വേൾഡ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെക്കോർഡ് ആണ് കബാലി തകർത്തത്. മൂന്ന് ലക്ഷമായിരുന്നു ജുറാസിക് വേൾഡിന്റെ ടീസറിന് ലഭിച്ച ലൈക്സ്. കബാലിയ്ക്ക് മൂന്നുലക്ഷത്തി മുപ്പതിനായിരം ലൈക്സ്. അഞ്ച് ലക്ഷത്തിന് മുകളിൽ ലൈക്സുമായി സൂപ്പര്‍ഹീറോ ചിത്രം അവഞ്ചേഴ്സ് ആണ് കബാലിയ്ക്ക് മുന്നിൽ.

Jurassic World - Official Trailer (HD)

മെയ് ഒന്നിന് കൃത്യം 11 മണിയ്ക്ക് റിലീസ് ചെയ്ത കബാലിയുടെ ടീസർ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 12 ലക്ഷം പേരാണ് കണ്ടത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. 24 മണിക്കൂറുകൾ കൊണ്ട് അത് അമ്പത് ലക്ഷമായി.

Marvel's "Avengers: Age of Ultron" - Teaser Trailer (OFFICIAL)

സാള്‍ട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ.
 

Your Rating: