Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴിൽ നിവിൻ പോളിയുടെ വില്ലൻ നട്‌രാജ്

nivin-tamil

മലയാളത്തിന്റെ യുവതാരം നിവിൻ പോളി തമിഴകത്ത് വൻതിരിച്ചുവരവിനൊരുങ്ങുകയാണ്.നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. കന്നടയില്‍ സൂപ്പര്‍ഹിറ്റായ 'ഉള്ളിടവരു കണ്ടാന്തെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം.

കന്നഡ ത്രില്ലർ ചിത്രം യു ടേണിലൂടെ ശ്രദ്ധനേടിയ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി എത്തുന്നത്. രാജീവ് മേനോൻ മിസ്‌കിൻ എന്നിവരുടെ അസിസ്‌റ്റന്റായി പ്രവർത്തിച്ച ഗൗതം രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനാവുന്ന ചിത്രമാണിത്. കടലിന്റെയും തീരദേശജീവിതത്തിന്റെയും പശ്ചാത്തലത്തിലുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വന്‍ വിജയം നേടിയ ഒരു കന്നട ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ റീമേയ്ക്ക് കൂടിയാണ്.

ചിത്രത്തിൽ വില്ലനായി എത്തുന്നത് ഛായാഗ്രാഹകനും നടനുമായ നട്‌രാജ് സുബ്രഹ്മണ്യൻ ആണ്. വിജയ് ചിത്രം പുലിയുടെ ഛായാഗ്രാഹകനായിരുന്നു നട്‌രാജ്.

എന്നാൽ സിനിമയ്ക്ക് സാന്റ മരിയ എന്ന പേരിട്ടിട്ടില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പരിഗണനയിലുള്ള പേര് മാത്രമാണിതെന്നും ഔദ്യോഗികമായി ഒരു പേരും സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. 

Your Rating: