Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ ചിത്രത്തിന് വേണ്ടി തീരുമാനം മാറ്റി പ്രകാശ് രാജ്

nivin-prakash

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ട് ഷെഡ്യൂൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു.

ചിത്രത്തിൽ പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു എന്നതാണ് പുതിയ വാർത്ത. നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളർത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ഒരു പള്ളീലച്ചന്റെ വേഷമാണ് അദ്ദേഹത്തിന്. ഇരുവരും തമ്മിലുള്ള സൗഹൃദവും തകര്‍ച്ചയും സിനിമയിൽ പ്രമേയമാകുന്നു.

പ്രകാശ് രാജ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് സംവിധാനത്തിൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. മാത്രമല്ല സെലക്ടീവ് ആയാണ് ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമല്ലാത്തതുകൊണ്ടാണ് പ്രകാശ് രാജ് കരാർ ഒപ്പിട്ടത്.

ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു.