Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർസ്റ്റാര്‍ എന്ന വിശേഷണം രജനിക്ക് മാത്രം: അക്ഷയ് കുമാർ

rajini-akshay

ശങ്കറും രജനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രമായ യന്തിരൻ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ പകുതിയോളം ചിത്രീകരണം പൂർത്തിയായെന്ന് ശങ്കർ അറിയിച്ചിരുന്നു. ചിത്രീകരണത്തിന്റെ ഭാഗമായി വില്ലന്‍ വേഷത്തിലെത്തുന്ന അക്ഷയ് കുമാറും ചെന്നൈയിൽ എത്തിയിട്ടുണ്ട്.

Rajinikanth Is The Only Superstar Says Akshay Kumar

ഇതിന്റെ ഭാഗമായി ആരാധകരോടും മാധ്യമങ്ങളോടും സംവദിക്കാൻ അക്ഷയ് സമയം കണ്ടെത്തിയിരുന്നു. സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചാണ് അക്ഷയ് കുമാറിനെ ചടങ്ങിലേക്ക് അഭിസംബോധന ചെയ്തത്.

എന്നാൽ താൻ സൂപ്പർസ്റ്റാർ അല്ലെന്നും ഇന്ത്യയിൽ ഒരേയൊരു സൂപ്പർതാരമേ ഒള്ളൂ. അത് രജനീകാന്ത് ആണെന്നും അക്ഷയ് കുമാർ പറഞ്ഞു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്നും അക്ഷയ് പറഞ്ഞു.

ചിത്രീകരണത്തിന്റെ നൂറാം ദിവസം രജനിയുമൊത്തുള്ള ചിത്രം ശങ്കർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അക്ഷയ് കുമാരും രജനിയുമൊത്തുള്ള 2 പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളും ക്ലൈമാക്സും ചിത്രീകരിച്ച് കഴിഞ്ഞെന്നും ശങ്കർ വ്യക്തമാക്കി.  

Your Rating: