Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി സിന്ധുവിന്റെ ഫാൻ

rajini-sindhu

ഒളിംപിക്സ് വനിതാ ബാഡ്മിന്റനിൽ വെള്ളി മെഡലുമായി ചരിത്രം കുറിച്ച് പി.വി.സിന്ധുവിനെ അഭിനന്ദിച്ച് സിനിമാലോകം. ഫൈനലിൽ സ്പെയിന്റെ ലോക ഒന്നാം നമ്പർ താരം കരോലിന മരിനോട് കീഴടങ്ങിയതോടെയാണ് സിന്ധുവിന്റെ നേട്ടം വെള്ളിയിലൊതുങ്ങിയത്.

ലോക ഒന്നാം നമ്പർ താരത്തിനെതിരെ ഒന്നാം നമ്പർ പ്രകടനമായിരുന്നു സിന്ധുവിന്റേത്. ആത്മവിശ്വാസത്തിന്റെ പ്രതിരൂപം പോലെ പൊരുതിയ സ്പാനിഷ് താരത്തിനെതിരെ സർവകരുത്തുമെടുത്തുള്ള ലോക പത്താം റാങ്കുകാരിയായ സിന്ധുവിന്റേത്.

സിന്ധുവിനെ പ്രശംസിച്ച് രജനീകാന്ത് എത്തി. സിന്ധുവിന്റെ വലിയ ആരാധകനാണ് താനെന്നായിരുന്നു രജനിയുടെ ട്വീറ്റ്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ, ആമിർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഇന്ത്യൻ സിനിമാലോകം മുഴുവൻ സിന്ധുവിന് ആശംസകൾ നേർന്നു. 

Your Rating: