Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതിക്കും ഗൗതമിക്കുമിടയിൽ സംഭവിച്ചതെന്ത് ?

shruthi-gauthami-kamal

ഗൗതമിയും ശ്രുതി ഹാസനും തമ്മിലുള്ള വഴക്ക് മൂലം കമല്‍ഹാസന്‍ ചിത്രം സബാഷ് നായ്ഡു പ്രതിസന്ധിയിലായെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആണ് ഗൗതമി. ചിത്രത്തില്‍ ശ്രുതി ഹാസനു വേണ്ടി ഗൗതമി തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ താരത്തിന് ഇഷ്ടപ്പെടാത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ സംഭവം കോളിവുഡിലെ സിനിമാതാരങ്ങൾക്കിടയിലും വലിയ ചർച്ചയായതോടെ സത്യാവസ്ഥ അറിയിച്ച് ശ്രുതി ഹാസന്റെ അടുത്തവൃത്തങ്ങൾ രംഗത്തെത്തി. അഭിനയിക്കുന്ന എല്ലാ സിനിമകളിലും തന്റേതായ സ്റ്റൈൽ പിന്തുടരുന്ന നടിയാണ് ശ്രുതി. വസ്ത്രങ്ങളുടെ കാര്യത്തിൽ തന്റെ അഭിപ്രായം ആദ്യം തന്നെ നിർമാതാവിനോടും സംവിധായകനോടും നടി വ്യക്തമാക്കും.

ചെറുപ്പം മുതലേ അമേരിക്കയിൽ ജനിച്ച് വളർന്ന കുട്ടിയായാണ് ശ്രുതി ചിത്രത്തിൽ അഭിനയിക്കുന്നത്. അവളുടെ വസ്ത്രങ്ങളിലെ സ്റ്റൈൽ കണ്ടാൽ സ്വഭാവം മനസ്സിലാകണം. ഈ ആശയം മനസ്സിൽ കണ്ട ഗൗതമി പ്രീ പ്രൊഡക്ഷൻ സ്റ്റേജിലെ ശ്രുതിയുടെ ലുക്ക് ടെസ്റ്റ് മനസ്സിൽ കണ്ട് വസ്ത്രങ്ങൾ മേടിക്കുകയുണ്ടായി. അതു ശ്രുതിയോട് പറഞ്ഞതുമില്ല.

ഗൗതമി ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ ശ്രുതിയുടെ ചില ആശയങ്ങ ചേര്‍ക്കുക മാത്രമാണു ചെയ്തത്. ഇതാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്. എന്നാൽ ശ്രുതി പറഞ്ഞ മാറ്റങ്ങൾ വരുത്തി ഒരു പ്രൊഫഷനലിനെപ്പോലെ ഗൗതമി പുതിയ വസ്ത്രങ്ങളുമായി എത്തി. അതിൽ ശ്രുതി സന്തോഷവതിയുമായിരുന്നു.
ശ്രുതി ഹാസന്‍ പറഞ്ഞ ചില മാറ്റങ്ങൾ ഗൗതമിക്കും ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ആദ്യത്തേതു മാറ്റി രണ്ടാമത് ഒന്നുകൂടി ഡിസൈന്‍ ചെയ്തത്. എന്തായാലും ഇരുവരും തമ്മിൽ യാതൊരു വിധ പിണക്കങ്ങളുമില്ലെന്നും ഇവര്‍‌ വ്യക്തമാക്കി.