Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരിനെ കടത്തിെവട്ടാൻ ശ്രുതിയുടെ ‘പ്രേമം’ ഡാൻ‌സ്

sai-sruthi

സൂപ്പർഹിറ്റ് ചിത്രമായ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിൽ സായി പല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രം ചെയ്യുന്നത് ശ്രുതി ഹാസനാണ്. നടി, ഗായിക എന്നീ നിലകളിൽ കഴിവ് തെളിയിച്ച ശ്രുതി മികച്ച ഡാൻസർ കൂടിയാണ്.

പ്രേമം സിനിമയിൽ സായി പല്ലവി നിവിനെയും കൂട്ടരെയും ഡാൻസ് പഠിപ്പിക്കുന്ന രംഗമുണ്ട്. ചടുലമായ നൃത്തച്ചുവടുകളിലൂടെ പ്രേക്ഷകരെയും സായി ആവേശത്തിലാക്കി. ഇതേ രംഗം തെലുങ്കിൽ ശ്രുതി പുനരവതരിപ്പിച്ചപ്പോൾ നായകനായ നാഗചൈതന്യ ഉൾപ്പടെയുള്ളർ അത്ഭുതപ്പെട്ട് പോയെന്ന് അണിയറപ്രവർത്തകർ പറയുന്നു. സിനിമയിലെ തന്നെ ഏറ്റവും മികച്ച രംഗം ഇതായിരിക്കുമെന്നാണ് ഇവരുടെ അവകാശവാദം.

നല്ല ഡാൻസർ കൂടിയായി ശ്രുതി ഈ രംഗം ചിത്രീകരിക്കുന്നതിനായി കഠിനമായ പരിശ്രമത്തിലായിരുന്നു. അതുകൊണ്ട് ഈ രംഗം അതിഗംഭീരമാക്കാനും നടിയ്ക്ക് കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ശ്രുതിയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് ഈ സിനിമയിലേതെന്നും ഇവർ പറയുന്നു.

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. പ്രേമം എന്നു തന്നെയാണ് തെലുങ്കിലും സിനിമയുടെ പേര്. സെലിന്റെയും മേരിയുടെയും വേഷത്തിൽ അനുപമയും മഡോണയും തന്നെയാണ് എത്തുന്നത്.

Your Rating: